കണ്ണാടിപ്പറമ്പ്: പണ്ഡിത ലോകത്തെ നിറ സാന്നിധ്യം മർഹൂം ശൈഖുനാ മാണിയൂർ അഹ്മദ് മുസ്ലിയാർ (ന:മ) അനുസ്മരണവും ദുആ മജ്ലിസും കണ്ണാടിപറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ സയ്യിദ് അലി ഹാഷിം തങ്ങൾ അധ്യക്ഷനായ വേദി സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ ഉദ്ഘാടന കർമം നിർവഹിച്ചു. പണ്ഡിത ലോകത്തെ തീരാ നഷ്ടമാണ് മാണിയൂർ ഉസ്താദിന്റെ വിയോഗമെന്ന് അസ്ലം തങ്ങൾ കൂട്ടിച്ചേർത്തു. വേദിയിൽ മുസ്ലിം ലീഗ് നേതാവും ഹസനാത് വൈസ് പ്രസിഡന്റുമായ അബ്ദുറഹ്മാൻ കല്ലായി, അബ്ദുല്ല ഫൈസി, മുഹമ്മദലി ഫൈസി, ഖമറുദ്ദീൻ ഫൈസി, അസീസ് ബാഖവി, വി.എ മുഹമ്മദ് കുഞ്ഞി, നൂറുദ്ദീൻ ഹുദവി, കെ.പി അബൂബക്കർ ഹാജി, ടി.പി ആലിക്കുട്ടി ഹാജി, സി.പി മായിൻ മാസ്റ്റർ, പി.വി മൊയ്തീൻ ഹാജി, യൂസുഫ് മൗലവി, എ.ടി മുസ്തഫ ഹാജി, ഒ.പി മൂസാൻ ഹാജി, ടി.പി അമീൻ, കെ.ടി മുഹമ്മദ് കുഞ്ഞി, കെ.കെ മുഹമ്മദലി, മുഹമ്മദ് മാങ്കടവ്, കബീർ കണ്ണാടിപ്പറമ്പ് സംബന്ധിച്ചു.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

