മയ്യില്‍: സംസ്ഥാനത്തെ മികച്ച ഗ്രാമീണ ലൈബ്രേറിയന്‍മാര്‍ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരം എന്‍.അജിതക്ക് ലഭിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അസ്സോസിയേഷനാണ് പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. . ഇരുപത് വര്‍ഷമായി സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനാണ്. കടലാസ് രഹിത പുസ്തക വിതരണം, ഓണ്‍ലൈന്‍ കാറ്റലോഗിങ്ങ്, വായനചാലഞ്ച്, പെണ്‍വായന, പുസ്തകങ്ങള്‍ വിദ്യാലയത്തിലേക്ക്, പുസ്തക സംവാദങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. ജൂലൈ 13-ന് വായനശാലയില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

