കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Kannadiparamba online news

കണ്ണൂർ: ഏഴര പാറാപ്പള്ളി കടലിൽ കാണാതായ മമ്പറം കായലോട് പറമ്പായി റോഡ് എം.സി ഹൗസിൽ റഹൂഫിൻ്റെ മകൻ ഫർഹാൻ റൗഫിൻ്റെ (18) മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ വീണ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ മാറി മുഴപ്പിലങ്ങാട് ശ്മശാനത്തിന് അരികിലെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റേയും ബോട്ടുകൾ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് എത്തിയതായിരുന്നു ഹർഹാൻ. 

കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുകയായിരുന്ന ഇവരുടെ മേൽ ശക്തമായടിച്ച തിരയിൽ ഫർഹാൻ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!