പ്രവാസി ലീഗ് അവകാശ സമരത്തിൽ പ്രതിഷേധമിരമ്പി

Kannadiparamba online news

മടങ്ങിയെത്തിയ പ്രവാസികളെ സർക്കാർ രണ്ടാം തരം പൗരൻമാരായി കാണുന്നു. ഹനീഫ മൂന്നിയൂർ


കണ്ണൂർ:നാടിൻറെ വികസന പ്രക്രിയയിൽ കാര്യമായ പങ്കു വഹിക്കുന്ന പ്രവാസികളുടെ ശിഷ്ട ജീവിതം സുരക്ഷിതമാക്കാൻ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു പ്രവാസ ലോകത്തുനിന്ന് തിരിച്ചുവന്ന സമൂഹത്തെ ഭരണകൂടങ്ങൾ കാര്യമായി പരിഗണിക്കുന്നില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിത രീതിയിൽ ആവശ്യമായ മാറ്റങ്ങൾക്കുതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് അവർക്ക് മാന്യമായി ജീവിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. മടങ്ങിയെത്തിയ പ്രവാസികളെ സർക്കാരുകൾ രണ്ടാം തരം പൗരന്മാരായി കാണുകയാണ് .ഇത് അനുവദിച്ചു കൂട’ .ഇന്ത്യക്ക് അകത്തും വിദേശത്തുമുള്ള പ്രവാസികളുടെ പ്രശ്നങ്ങളും തിരിച്ചുവന്ന പ്രവാസികളുടെ വിഷയങ്ങളും വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ അവ പ്രത്യേകം പരിഗണിച്ചു പ്രവാസി പുനരധിവാസ പദ്ധതികൾക്ക് ആക്കം കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി ജില്ലാ കളക്ടറേറ്റുകൾക്കു മുമ്പിലും നോർക്ക ഓഫീസുകൾക്കു മുന്നിലും സംഘടിപ്പിച്ച അവകാശ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കളക്ടറേറ്റിനു മുമ്പിൽനിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രസിഡൻ്റ് സി പി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ അബദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി യുപി അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി , എം പി മുഹമ്മദലി, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസി: കെ സി അഹമ്മദ്, പ്രവാസി ലീഗ് ജില്ലാ ട്രഷറർ വി പി അബ്ദുല്ല ഹാജി, ഭാരവാഹികളായ പി എം മുഹമ്മദ് കുഞ്ഞി ഹാജി, ഖാദർ മുണ്ടേരി, നാസർ കേളോത്ത്, കെ പി ഇസ്മായിൽ ഹാജി, എം മൊയ്തീൻ ഹാജി മട്ടന്നൂർ, ഇ കെ ജലാലുദ്ദീൻ, മുനവ്വർ അഹമ്മദ്, അഹമ്മദ് പോത്താം കണ്ടം പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുമ്പായി നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!