നിരോധിത ക്യാരി ബാഗുകൾ കടത്തിയ വണ്ടി പിടികൂടി

Kannadiparamba online news

തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മുണ്ടയാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ കടത്തിയ വാഹനം പിടികൂടി പിഴ ചുമത്തി. മുണ്ടയാട് നിർത്തിയിട്ട വാഹനത്തിൽ നിന്നും കടകളിൽ നിരോധിത പ്ളാസ്റ്റിക് ക്യാരീബാഗുകൾ വിതരണം ചെയ്യുന്നതിനിടയിലാണ് ടി കെ ഏജൻസീസിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ .13 എ സെഡ് 0708 നമ്പർ വാഹനം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ചാല , വാരം, ചക്കരക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടു പോകുകയായിരുന്ന നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തത്.മുൻകൂട്ടി ഓർഡർ എടുത്ത് വിൽപ്പനയോഗ്യമായ മറ്റ് വസ്തുക്കളോടൊപ്പം തന്നെ ആവശ്യക്കാർക്ക് നിരോധിത ക്യാരിബാഗുകളും നൽകുന്നതായി സ്ക്വാഡ് കണ്ടെത്തി. വാഹന ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. കഴിഞ്ഞ രണ്ടു മാസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പിടികൂടുന്ന നാലാമത്തെ വാഹനമാണ് ഇത്. പരിശോധനയിൽ സജിത കെ , അജയകുമാർ കെ ആർ, ശരീക്കുൽ അൻസാർ,കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ നബീലത്ത് സി കെ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!