തെരുവ്നായ ശല്യം: അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: നാട്ടിലെ തെരുവ്നായ ശല്യത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് കോൺഗ്രസ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റിയംഗം മനീഷ് കണ്ണോത്ത് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ‘ഇതിനു മുമ്പും ഉത്തരവാദിത്തപ്പെട്ട അധികാരികളോട് നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നു മാത്രമല്ല, ബന്ധപ്പെട്ടവർ ചില ഒഴിവ്കഴിവുകൾ പറയുകയാണ്. മനുഷ്യ ജീവന് വിലയില്ലാത്ത നിയമമാണ് നാട്ടിൽ ഉള്ളത്. ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നവർക്ക് സ്വന്തം അനുഭവം വന്നാൽ മാത്രമേ തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ’ – അദ്ദേഹം കുറ്റപ്പെടുത്തി.
കടിയേറ്റവരുടെ ദൈന്യതയെങ്കിലും അധികാരികൾ മനസ്സിലാക്കണമെന്നും ഏറ്റവും വലിയ സമൂഹജീവിയായ മനുഷ്യന് മൃഗങ്ങളുടെ ശല്യം കൊണ്ട് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് നാട്ടിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നും മുക്തി നേടാൻ നല്ല നിയമവും സംരക്ഷണവും ഉണ്ടാവണമെന്നും പ്രസ്തുത വിഷയത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!