ഓപ്പറേഷൻ തൂഫാൻ: കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; 8.325 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

Kannadiparamba online news
Screenshot

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശത്തുനിന്ന് 8.325 കിലോഗ്രാം കഞ്ചാവുമായി ഒരാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ. മൻസൂർ (33) പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്. ട്രോളി ബാ​ഗിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ എ.സി.പി. ആസാദ് എം.വി., കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടംബേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ.മാരായ നിജേഷ്, ജയദേവൻ, എസ്.സി.പി.ഒമാരായ ശരത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!