രാജ്യത്താകെ ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടു; വ്യാപക പരാതി

Kannadiparamba online news

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് രാജ്യത്താകെ തടസപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നത്. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിട്ടതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടിരുന്നു. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി എക്സിലും നിരവധിയാളുകള്‍ പോസ്റ്റ് ചെയ്തിരുന്നു

നിമിഷങ്ങള്‍ക്കുളളില്‍ ഏഴായിരത്തിലേറെ പരാതികളാണ് ഡൗണ്‍ഡിറ്റക്ടറില്‍ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞാണ് സേവനങ്ങള്‍ പഴയ രീതിയിലായത്. ജിയോയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതല്‍ ഉപഭോക്താക്കളുടെയും പരാതി. മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. അതേസമയം എന്താണ് ജിയോ നെറ്റ്‌വര്‍ക്ക് തടസപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!