കണ്ണൂർ: ടൗണിൽ വിതരണത്തിനായി എത്തിച്ച എംഡി എം എ ശേഖരവുമായി യുവാവിനെ ലോഡ്ജ് മുറിയിൽ നിന്നും പോലീസ് പിടികൂടി. കണ്ണൂർകക്കാട് സ്വദേശി ഉഷസ് നിവാസിലെ കെ.ജയേഷിനെ (37) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ. അനുരൂപും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെയാണ്താവക്കരയിലെ ഹോട്ടലിലെമുറിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 18.60 ഗ്രാം വില്പനക്കെത്തിച്ച മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

