മയ്യിൽ: ജമാഅത്ത് കൗണ്‍സില്‍ പ്രഥമ മാധ്യമ പുരസ്കാരം മലയാള മനോരമ ലേഖകന്‍ സജീവ് അരിയേരിക്ക്. നാട് നേരിടുന്ന നീറുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ വാര്‍ത്തകളിലൂടെ അവതരിപ്പിച്ചതിനാണ് സജീവ് അരിയേരിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സജീവ് അരിയേരിയുടെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പല പ്രശ്നങ്ങള്‍ക്കും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.പതിനായിരം രൂപയും, പ്രശസ്തിപത്രവും, മെമന്റോയും അടങ്ങുന്ന പുരസ്കാരം 25ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ ഐഎംഎ ഹാളില്‍ വച്ച് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സജീവ് അരിയേരിക്ക് സമ്മാനിക്കും. ചടങ്ങില്‍ കെ.വി.സുമേഷ് എംഎല്‍എ വിശിഷ്ടാതിഥിയാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

