വി ടി അബൂബക്കർ- സത്താർ അനുസ്മരണ പ്രാർത്ഥനാസദസ്സ് സംഘടിപ്പിച്ചു

Kannadiparamba online news

പാമ്പുരുത്തി: കഴിഞ്ഞദിവസം നിര്യാതരായ പാമ്പുരുത്തിയിലെ സജീവ മുസ് ലിം ലീഗ് പ്രവർത്തകരായ വി ടി അബൂബക്കർ, വി കെ അബ്ദുൽ സത്താർ എന്നിവർക്ക് വേണ്ടിയുള്ള പ്രത്യേക അനുസ്മരണ പ്രാർത്ഥനാ സദസ്സ് പാമ്പുരുത്തി ബാഫഖി സൗധത്തിൽ സംഘടിപ്പിച്ചു
പാമ്പുരുത്തി ശാഖാ മുസ് ലിം ലീഗ് സംഘടിപ്പിച്ച ചടങ്ങ് ശാഖാ പ്രസിഡണ്ട് എം ആദം ഹാജിയുടെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മമ്മു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. എം ഹനീഫ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, എം പി അബ്ദുൽ ഖാദർ സംസാരിച്ചു. മുസ് ലിം ലീഗ് പാമ്പുരുത്തി ശാഖ ജനറൽ സെക്രട്ടറി കെ പി അബ്ദുൽസലാം സ്വാഗതം പറഞ്ഞു. അബൂബക്കർ വി. ടി, കെ സി മുഹമ്മദ്‌ കുഞ്ഞി, സി കെ അബ്ദുൽ റസാക്ക്, വി ടി ആരിഫ് തുടങ്ങിയവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!