കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. 

Kannadiparamba online news

തളിപ്പറമ്പ്: കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 

കണ്ണൂര്‍ കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍കുമാറിനെയാണ്(51)തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. 

കെ.എല്‍-13 എ.ജെ.-0976 നമ്പര്‍ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പിലെത്തിയ അനില്‍കുമാര്‍ ചൊവ്വാഴ്ച്ച വൈകുന്നേരം ഓട്ടോറിക്ഷ സര്‍സയ്യിദ് കോളേജിന് സമീപത്തെ ഹോട്ടലിന് മുന്നില്‍  നിര്‍ത്തിയിടുകയായിരുന്നു. 

കൊറ്റാളിയിലെ കുടുംബവീട്ടിലോ ഭാര്യയുടെ വീടായ കോറോം മുത്തത്തിയിലോ തിരിച്ചെത്തിയില്ലെന്ന് ഭാര്യ കുഞ്ഞിവളപ്പില്‍ വീട്ടില്‍ കെ.വി.സന്ധ്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനടെയാണ് ഇന്ന് ഉച്ചയോടെ തൂങ്ങിയനിലയില്‍ കണ്ടത്. 

കൊറ്റാളി പരേതനായ കാനാടത്ത് ദാസന്റെയും തിരുമംഗലത്ത് ശാന്തയുടെയും മകനാണ്. 

മക്കള്‍: സൗപര്‍ണ്ണിക, ആദിത്യന്‍. സഹോദരങ്ങള്‍: ആനന്ദ്, പ്രസാദ്. ശവസംസ്‌ക്കാരം നാളെ ഉച്ചക്ക് ശേഷം നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ദിശഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!