കണ്ണാടിപ്പറമ്പ്: ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ് കെഎസ്ടിഎ യൂണിറ്റ് ഈ വർഷം വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് ശ്രീമതി വി.രമ ടീച്ചർക്കും സീനിയർ ഇംഗ്ലീഷ് ടീച്ചർ ശ്രീമതി.പി. സനി ജ ടീച്ചർക്കും പയ്യാമ്പലം ബേ-4-ൽ വച്ച് യാത്രയയപ്പ് നൽകി.പ്രസ്തുത ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുംകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി.അഡ്വക്കേറ്റ്, കെ കെ രത്നകുമാരി അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ച് ഉപഹാര സമർപ്പണം നടത്തി.മുഖ്യ അതിഥി,ഉളിയിൽ ഗവൺമെന്റ് യുപി സ്കൂൾ പ്രധാന അധ്യാപകനും, പാപ്പിനിശേരി ഉപജില്ലാ കമ്മിറ്റി അംഗവും, ജി.എച്ച്. എസ്സ്.എസ്സ് കണ്ണാടിപ്പറമ്പിലെ മുൻ അധ്യാപകനുംആയിരുന്ന ശ്രീ.എം.സുജിത്ത് മാസ്റ്റർ മുഖ്യ ഭാഷണം നടത്തി.ചടങ്ങിന് സ്കൂൾ യൂണിറ്റ് സെക്രട്ടറി ശ്രീമതി സ്വപ്ന ടീച്ചർ സ്വാഗത പ്രഭാഷണം നടത്തി.സീനിയർ അസിസ്റ്റന്റ് പി.ജി.സുനില ടീച്ചർ അധ്യക്ഷത വഹിച്ചു പാപ്പിനിശ്ശേരി ഉപജില്ല കമ്മിറ്റി ഭാരവാഹി അംഗം ശ്രീമതി സുവർണ്ണലത ടീച്ചർ, ഉപജില്ലാ കമ്മിറ്റിയംഗം ശ്രീമതി എ. സൗമ്യടീച്ചർ എന്നിവർ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു. അതോടൊപ്പം എല്ലാ കെ എസ് ടി എ അംഗങ്ങളും ആശംസ പ്രഭാഷണം നടത്തിയ പ്രസ്തുത പരിപാടിയിൽ തങ്ങളുടെ അനുഭവങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളും നൽകി കൊണ്ട് രമടിച്ചറും സനിജ ടീച്ചറും മറുമൊഴി പ്രസംഗം നടത്തി. സ്കൂൾ എസ്.ആർ ജി. കൺവീനർ കൂടിയായ,ശ്രീ.കെ.ബബിലേഷ് മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

