സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Kannadiparamba online news

പാപ്പിനിശ്ശേരി:ഹാജി റോഡിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തലശ്ശേരി കാവുംഭാഗം കാളിയത്താൻ റേഷൻകടയ്ക്ക് സമീപത്തെ ജ്വാല (59)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നര യോടെയാണ് അപകടം.

പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരേ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടം നട ന്നയുടൻ ജ്വാലയെ നാട്ടുകാർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ക ണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ് ധ ചികിത്സ നൽകിയെ ങ്കിലും വൈകീട്ടോടെ മ രിച്ചു.

അച്ഛൻ: പരേതനായബാലകൃഷ്ണൻ. അമ്മ: സു ശീല. ഭാര്യ: വിജി. മക്കൾ: ജൂഹി, ജുഗുനു, ജാൻവി. സഹോദരങ്ങൾ: നിഷ, പരേതനായ അരുൺ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!