ചക്കരക്കല്ല് : കഴിഞ്ഞദിവസം കക്കോത്ത് ക്ഷേത്രക്കുളത്തിൽ വീണ് എട്ടുവയസ്സുകാരി മുങ്ങിമരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചക്കരക്കല്ല് പോലീസ് കേസെടുത്തു. തലശ്ശേരി മറൈൻ ഫിഷറീസിലെ ഉദ്യോഗസ്ഥൻ കക്കോത്ത് സാന്ത്വനത്തിൽ വിനീഷിന്റെയും സ്വാതിയുടെയും മകൾ ദേവ്നയാണ് മരിച്ചത്. കാവിന്മൂല മിടാവിലോട് എൽപി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്.
ശനിയാഴ്ച ക്ഷേത്രത്തിൽ ഉത്സവം കാണാൻ വീട്ടുകാരോടൊപ്പം എത്തിയ കുട്ടിയെ വൈകീട്ട് കാണാതായിരുന്നു. തുടർന്ന് വൈകീട്ട് 5.45-ഓടെ കുട്ടിയെ കക്കോത്ത് കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

