കണ്ണൂർ: കണ്ണൂർ പറശ്ശിനിയിൽ എം ഡി എം എ യുമായി നാല് പേർ പിടിയിലായി.രണ്ട് യുവതികളും ഇവരുടെ കൂട്ടാളികളുമായ രണ്ട് യുവാക്കളുമാണ് പിടിയിലായത്. യുവതികൾ വീട് വിട്ടിറങ്ങി ഇവരോടൊപ്പം ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചു വരികയായിരുന്നു. വീട്ടുകാർ വിളിക്കുമ്പോൾ യുവതികൾ ഫോണുകൾ പരസ്പരം കൈമാറി സംസാരിക്കും.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ 490 മില്ലിഗ്രാം എംഡി എം എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. സ്ഥിരമായി ഇവർ രാസ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി സംശയമുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

