മയ്യില്‍: കാവിന്മൂലയിലെ സി.പി.ഐ. നേതാവ് പി.നാരായണന്(70)അന്തരിച്ചു. മയ്യില്‍ പഞ്ചായത്ത് ഓഫീസിലെ റിട്ട: ക്ലാര്‍ക്ക് ആണ്. സി.പി.ഐ. ജില്ലാ സെക്രട്ടറി, സി.പി.ഐ. മയ്യില്‍ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ മയ്യില്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്. ഇപ്റ്റ, യുവകലാസമിതി, ഐപ്സോ എന്നീ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം മയ്യില്‍ യങ്ങ് ചാലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹിയായിരുന്നു. ഭാര്യ:സി.വനജ(അങ്കണവാടി വര്‍ക്കര്‍, പാടിയില്‍, കൊളച്ചേരി)മക്കള്‍: സൂരജ്(വിമുക്തഭടന്)സായൂജ്(ബിസിനസ്സ്) സംഗീത്( ആര്‍മി) മരുമക്കള്‍: ശ്രീഷ്മ( പ്രൊഫസര്‍, ഗവ: ആര്‍ട്സ് കോളജ്, മീഞ്ചന്ത, കോഴിക്കോട്) ദില്‍ന(വേശാല) നിത( ഐ ത്രീ ബ്യൂട്ടി പാര്‍ലര്‍,മക്ക കോപ്ളംക്സ്, മയ്യില്‍) സഹോദരങ്ങള്‍: നാരായണി, പരേതരായ കുഞ്ഞിരാമന്, കോരന്. മൃതദേഹം ശനിയാഴ്ച രാവിലെ എട്ടു മുതല്‍ കാവിന്മൂലയിലെ വീട്ടിലും 11.30 മുതല്‍ മയ്യില്‍ യങ്ങ് ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ലബ്ബിലും പൊതുതര്‍ശനത്തിന് വെക്കും. സംസ്കാരംഉച്ചക്ക് ഒന്നിന് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

