നാറാത്ത് പഞ്ചായത്ത് ഏഴാം വാർഡിൽ കൊറ്റാളി വയലിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്. കെ. രമേശൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ, കൊളച്ചേരി പഞ്ചായത്ത് മെമ്പർ ശ്രീമതി . ഗീത, ഒ ടി.കോമളവല്ലി എന്നിവർ സംസാരിച്ചു .കുടുംബശ്രീ അംഗങ്ങൾ,കർഷകർ ,കൃഷി ഉദ്യോഗസ്ഥർ ,എന്നിവർ പങ്കെടുത്തു. ഒരു ഏക്കറോളം സ്ഥലത്ത് ചീര, വെള്ളരി, വെണ്ട, പയർ ,കുമ്പളം , കക്കിരി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.ഈ വർഷം കുറച്ചു യുവാക്കളും കൊറ്റാളി വയലിൽ കൃഷി ചെയ്യുന്നുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

