എം.വി.ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി

Kannadiparamba online news

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി.ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി

സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മോറാഴയിൽ സ്വീകരണം നൽകിയത്

മൊറാഴ കുഞ്ഞരയാൽ പരിസരത്ത് നിന്നും സ്വീകരിച്ച് ആനയിച്ചു. തുടർന്ന് സി.എച്ച് സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. സി.എച്ച്.സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ തളിപ്പറമ്പ് എരിയാ സെക്രട്ടറി കെ.സന്തോഷ് സ്വാഗതം പറഞ്ഞു. എം വി ഗോവിന്ദൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.

ജില്ലാകമ്മിറ്റി അംഗങ്ങളായ സി.എം.കൃഷ്ണൻ, പി.കെ.ശ്യാമള, എൻ.അനിൽകുമാർ,
ആന്തൂർ നഗരസഭാധ്യക്ഷൻ പി.മുകുന്ദൻ,
ടി.ബാലകൃഷ്ണൻ, കെ ഗണേശൻ, കെ ദാമോദേരൻ , സി.അശോക് കുമാർ എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!