ചാലോട് : സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു.
മുട്ടന്നൂർ കോൺകോഡ് കോളേജിലെ ഒന്നാം വർഷം ബിരുദ വിദ്യാർഥി കെ ടി റസൽ (19) ആണ് മരിച്ചത്.
വേങ്ങാട് കുരിയോട് ജാസ്മിൻ ഹൗസിൽ ടി കെ അബ്ദുൽ റസാഖ്- സലീന ദമ്പതികളുടെ മകനാണ്.
വ്യാഴാഴ്ച രാവിലെ ഒൻപതോടെ പനയത്താം പറമ്പിന് അടുത്ത് മത്തിപ്പാറയിൽ വച്ചാണ് അപകടം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്നലെ രാത്രിയോടെയാണ് അന്ത്യം.
സഹോദരൻ: റയാൻ (വട്ടിപ്രം യു.പി സ്കൂൾ വിദ്യാർഥി). ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മട്ടന്നൂർ പാലോട്ട് പള്ളി കബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

