കണ്ണൂർ: ലോഡ്ജിൽറെയ്ഡിനെത്തിയ പോലീസ് സംഘംമാരക ലഹരി മരുന്നായ എംഡിഎം എ യും കഞ്ചാവുമായി യുവതിയേയും യുവാവിനെയും പിടികൂടി. പാപ്പിനിശേരി സ്വദേശിനി വയലിൽ ഹൗസിൽഅനാമിക സുദീപ് (25), താവക്കര പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ ഫാത്തിമാസിൽ
നിഹാദ് മുഹമ്മദ് (30) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11.30 മണിയോടെ ടൗണിന് സമീപത്തെ കെ സി കാപ്പിറ്റോൾ ഹോട്ടൽ പരിശോധനക്കെത്തിയപ്പോഴാണ് ഇരുവരും പോലീസ് സംഘത്തിൻ്റെ പിടിയിലായത്. പ്രതികളിൽ നിന്നും മാരകലഹരി മരുന്നായ 2.72 ഗ്രാം എം ഡി എം എ യും 22 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ഇരുവരും നേരത്തെ ഇത്തരം കേസുകളിൽ പ്രതിയാണ്. പോലീസ് സംഘത്തിൽ എസ്.ഐ.പി വിനോദ് കുമാർ, സുജിത്, നാസർ, ബൈജു, മിഥുൻ, റെമീസ് ,മിനി, എന്നിവരും ഉണ്ടായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

