മേയറുടെ വാഹനം തടഞ്ഞത് കാടത്തം

Kannadiparamba online news

ബഹു.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ വിചിത്രകോംപ്ലക്സിന് മുമ്പില്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗ് നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചിനിടെ മേയറുടെ വാഹനം തടഞ്ഞ് കേടുപാടുകള്‍ വരുത്തിയത് തികഞ്ഞ കാടത്തമാണെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഈ വിഷയത്തില്‍ ഓട്ടോതൊഴിലാളികളും, ട്രാഫിക് അതോറിറ്റിയും പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതാണ്. ആയതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിന് മുന്നേ നടത്തിയ ശ്രമം നടത്തിയത് തൊഴിലാളികള്‍ ചേര്‍ന്ന് തടയുകയാണുണ്ടായത്. ആയതിന് ശേഷമാണ് കെട്ടിട ഉടമ നേരിട്ട് ബഹു.ഹൈക്കോടതിയെ സമീപിക്കുകയും, ഉത്തരവ് കരസ്ഥമാക്കുകയും ചെയ്തത്. ഉത്തരവായിട്ടും ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ കോര്‍പ്പറേഷനെതിരെ കോടതിയലക്ഷ്യത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് കെട്ടിട ഉടമ അറിയിച്ചിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ ബോര്‍ഡ് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ട് പോയിട്ടുള്ളത്. എല്ലാവര്‍ക്കും കണ്ണൂര്‍ നഗരത്തില്‍ തന്നെ പാര്‍ക്ക് ചെയ്ത് വാഹനം ഓടിക്കണം എന്നത് സാധിക്കാത്തതാണ്. ലഭ്യമായ സൗകര്യങ്ങള്‍ പരിശോധിച്ച് കച്ചവട സ്ഥാപനങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും തടസ്സമാകാത്ത നിലയില്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വളരെ മുമ്പേ കൗണ്‍സില്‍ തീരുമാനം എടുത്തിട്ടുള്ളതാണ്. ഈ നിയന്ത്രണം പാലിക്കാന്‍ തൊഴിലാളികള്‍ തയ്യാറല്ല എന്നതാണ് വസ്തുത.

മേയറുടെ വാഹനം തടഞ്ഞതിൽ പ്രതിഷേധ പ്രകടനം നടത്തി

കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ പ്രതിഷേധ സമരത്തിനിടെ മേയറുടെ വാഹനം തടഞ്ഞ് കേടുപാടുകൾ വരുത്തുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രവൃത്തിക്കെതിരെ യുഡിഎഫ് കൗൺസിൽ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. മഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി രാജേഷ്, പി.ഷമീമ , വി കെ ശ്രീലത, സിയാദ് തങ്ങൾ, സുരേഷ്ബാബു എളയാവൂർ, മുൻ മേയർ ടി.ഒ മോഹനൻ, കെ.പി. അബ്ദുൽ റസാഖ്, കൂക്കിരി രാജേഷ് എന്നിവർ നേതൃത്വം നൽകി. കോർപ്പറേഷൻ ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സർക്കിൾ വഴി പഴയ ബസ്റ്റാന്റിൽ അവസാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!