മയ്യില്‍: ടിപ്പര്‍ ലോറിയില്‍ മാലിന്യമെത്തിച്ച് കണ്ടല്‍ക്കാട് നികത്തല്‍ സജീവം: നാറാത്ത് പഞ്ചായത്തില്‍ സ്വകാര്യ വ്യക്തിക്കെതിരെ പിഴയും വാഹനം കണ്ടു കെട്ടലും. കാട്ടാമ്പള്ളി പുഴയോട് ചേര്‍ന്നുള്ള വെണ്ടോടിലാണ് വിവിധയിടങ്ങളില്‍ നിന്നുള്ള മാലിന്യം കടത്താന്‍ കരാറെടുത്തയാള്‍ മാലിന്യം തള്ളല്‍ നിര്‍ബാധം തുടര്‍ന്നത്. നാറാത്തെ കെ. രമണന്‍ കലങ്ങോത്ത് എന്നയാളാണ് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തത്. പരിശോധനക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി. അഷ്‌റഫ്, അംഗം അലന്‍ ബേബി, സി.കെ. ദിബില്‍, പി. അനുഷ്മ, കെ. സുമേഷ് എന്നിവര്‍ നതൃത്വം നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

