നാറാത്ത് : ടി സി ഗേറ്റിൽ വൻ ലഹരി വേട്ട. ലഹരി ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ.
17 ഗ്രാമോളം എംഡിഎംഎ, രണ്ടര കിലോയിൽ അധികം കഞ്ചാവ്, അര കിലോയോളം ഹൈബ്രിഡ് കഞ്ചാവ്, എൽ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് പിടികൂടിയത്.
നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ്, പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ് എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധന നടത്തിയത്.
ഒരുവീട് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാടുകൾ നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവും എൽ എസ് ഡി സ്റ്റാമ്പും കണ്ടെത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

