കണ്ണാടിപറമ്പ : കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും അക്രമ വാസനക്കും എതിരെ “മഹാത്മാ സാംസ്കാരിക കേന്ദ്രം കണ്ണാടിപ്പറമ്പ് ” തുടരുന്ന “അരുത് ലഹരി അരുത് അക്രമം “ എന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു നൽകി.മയ്യിൽ പോലീസ് സ്റ്റേഷനുമായി കൈകോർത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
കണ്ണാടിപറമ്പ് ദാറുൽ ഹസനത്ത് സ്കൂൾ ലഹരി നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.. സ്കൂൾ വെച്ച് നടന്ന ചടങ്ങിൽ മഹാത്മാ സാംസ്കാരിക കേന്ദ്രം കണ്ണാടിപറമ്പ് ഏരിയ കോ ഓർഡിനേറ്ററും, അദ്ധ്യാപകനുമായ പ്രശാ ന്തൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനഘൻ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങടാന് ലഹരി വിരുദ്ധ പോസ്റ്റർ നൽകി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ മാരായ സുനിത, മേഘ, രഹ്നസ് തുടങ്ങിയർ സംബന്ധിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

