നവീൻ ബാബുവിന്റെ മരണം: കുറ്റപത്രം ഉടൻ

Kannadiparamba online news

കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് കുറ്റപത്രം അവസാനഘട്ടത്തിൽ. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അപാകം പറയാത്ത സാഹചര്യത്തിൽ അധികം വൈകാതെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ്‌ പോലീസ്‌. യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി.പി. ദിവ്യ നടത്തിയ പ്രസംഗത്തിനപ്പുറം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് മറ്റൊരു കാരണവും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ലെന്നറിയുന്നു. 

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാകും കുറ്റപത്രം. അനുബന്ധ രേഖകളും ശാസ്ത്രീയപരിശോധനാഫലങ്ങളും ഉൾപ്പെടെ നൂറോളം പേജുകൾ കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം. കളക്ടർ, കളക്ടറേറ്റിലെ ജീവനക്കാർ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയയാൾ, നവീൻ ബാബുവിന്റെ ഭാര്യ, കുടുംബാംഗങ്ങൾ ഉൾപ്പെടെ 82 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!