പാപ്പിനിശ്ശേരി: മാരക ലഹരി മരുന്നുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി. മാരക ലഹരിമരുന്നായ ആറ് ഗ്രാം മെത്താ ഫിറ്റമിനുമായി പാപ്പിനിശേരി മെർളിവയലിലെ കെ.സി.ഷാഹിൽ (23), പാപ്പിനിശേരി ഈന്തോട് സ്വദേശി ഒ.വിഷ്ണു (22) എന്നിവരെയാണ്
എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
പാപ്പിനിശ്ശേരി തുരുത്തിയിൽ വെച്ചാണ് 6 ഗ്രാം മെത്തഫിറ്റാമിനുമായി പ്രതികൾ പിടിയിലായത്.
ഇരിണാവ് ,വേളപുരം ,ധർമ്മശാല , തളിപ്പറമ്പ് എന്നി സ്ഥലങ്ങളിലുള്ള സ്കൂൾ, കോളേജ് കുട്ടികൾക്ക് വിതരണം ചെയ്ത് മയക്കുമരുന്നിന് അടിമകളാക്കി വിൽപ്പനയ്ക്ക് ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. നിരവധി സ്ക്കൂൾ കോളേജ് കുട്ടികൾ ആണ് ലഹരിമരുന്ന് ആവശ്യാർത്ഥം തുരുത്തി മേഖലകളിലുള്ള ആൾപാർപ്പില്ലാത്ത സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് രാസലഹരി ഉപയോഗിക്കുന്നത് .രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. പാപ്പിനിശ്ശേരി റേഞ്ച് എക്സൈസിൻ്റെ മാസങ്ങൾ നിണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതികൾ വലയിലായത്. മുമ്പും പ്രതികൾക്ക് എക്സൈസിൽ കേസുകളുണ്ടായിരുന്നു
റെയ്ഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ.എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ വി.പി , പങ്കജാക്ഷൻ . സി , രജിരാഗ്. പി.പി, സിവിൽ എക്സൈസ് ഓഫിസർ എഡ്വിൻ.ടി ജയിംസ് ഡ്രൈവർ ജോജൻ .പി.എ എന്നിവരുംഉണ്ടായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

