കണ്ണൂർ ജില്ലാ പഞ്ചായത്തിലെ അഴിമതി വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ ജയരാജൻ തയാറുണ്ടോ – മേയർ

Kannadiparamba online news

വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്ന കോർപ്പറേഷൻ്റെ മാലിന്യ സംസ്കരണ പ്രവർത്തികൾ തടസപ്പെടുത്താനാണ് സിപി എം. ശ്രമിക്കുന്നതെന്ന് മേയർ മുസ്ലിഹ് മOത്തിൽ പറഞ്ഞു.ഇതിൻ്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ചെലോറ ട്രഞ്ചിംഗ് ഗ്രൗണ്ട് സന്ദർശിച്ച് നടത്തിയ നാടകങ്ങൾ.കോർപ്പറേഷൻ്റെ അധീനതയിലുള്ള സ്വത്തിന്മേൽ പ്രവേശനം നിയന്ത്രിക്കാനുള്ള അധികാരം കോർപ്പറേഷനുണ്ട്. ചെലോറയിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ അവിടെ സെക്രട്ടറിയുടെ അനുവാദത്തോടുകൂടി മാത്രമേപ്രവേശിക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വഴിയിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെയും വഴിയാത്രക്കാരെയും അക്രമിക്കുകയും തല തല്ലി തകർക്കുന്നതിനെ വരെ ന്യായീകരിക്കുകയും ചെയ്യുന്ന ജയരാജനും സി പി എമ്മും ചെലോറയിലെ നിയന്ത്രണത്തിനെതിരെ വരുന്നത് പരിഹാസ്യമാണ്. 9.5 കോടിയുടെ അഴിമതി കണ്ടെത്തിയ ബ്രഹ്മപുരത്ത് പോയില്ലെങ്കിലും ജില്ലാ പഞ്ചായത്ത് കുട്ടികൾക്കുള്ള കുടിവെള്ള പദ്ധതി നടപ്പിലാക്കിയ സ്കുളുകളിലും അഴിമതി പരാമർശിച്ച മറ്റ് പദ്ധതി പ്രദേശങ്ങളിലും സന്ദർശിക്കാൻ കൂടി ജയരാജൻ തയ്യാറാകണം
ചെലോറയിൽ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞവർക്ക് ഇപ്പോൾ അവിടെ മാലിന്യ സംസ്കരണ പദ്ധതികൾ പുനരാരംഭിക്കുന്നതിൽ വലിയ മാനസിക പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഓഡിറ്റ് പരാമർശത്തിൻ്റെ പേരിൽ കണ്ണൂർ കോർപ്പറേഷനെതിരെ അഴിമതി ആരോപിച്ച് അന്വേഷണത്തിന് വിജിലൻസിനെ വിടുന്നവർ തൊട്ടടുത്ത ജില്ലാ പഞ്ചായത്തിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ബിനാമി ഇടപാടുകളും വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ തയാറുണ്ടോ എന്നറിയാൻ താൽപര്യമുണ്ട്. ചർച്ച വേണമെന്ന് പറഞ്ഞ് കൗൺസിൽ യോഗത്തിൽ ബഹളം വെച്ചവർ കൊച്ചി കോർപ്പറേഷൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും അഴിമതിക്ക് മുന്നിൽ മറുപടിയില്ലാതെ ഒളിച്ചോടിയത് ജനങ്ങൾ കണ്ടതാണ്.
എല്ലാറ്റിനും തുരങ്കം വെക്കുന്ന പരമ്പരാഗത കമ്മ്യൂണിസ്റ്റ് ശൈലി മാറ്റി ക്രിയാത്മകമായി പ്രവർത്തിക്കാൻ സി പി എം തയാറാകണമെന്നും മേയർ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!