മലബാർ ദേവസ്വം നിയമ പരിഷ്‌കരണ ബിൽ നിയമമാക്കണം: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ

Kannadiparamba online news

തളിപ്പറമ്പ്: മലബാറിലെ ക്ഷേത്രങ്ങളുടേയും ക്ഷേത്ര ജീവനക്കാരുടേയും സമഗ്രപുരോഗതിക്കായി സമഗ്ര മലബാർ ദേവസ്വം നിയമ പരിഷ്കരണ ബിൽ നിയമമാക്കണമെന്നും ശമ്പള കുടിശ്ശിക അടിയന്തിരമായി കൊടുത്തു തീർക്കണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൺഷൻ പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. യുണിയൻ ജില്ലാ പ്രസിഡന്റ് ടി ഐ. മധുസൂദനൻ എം. എൽ. എ.യുടെ അധ്യക്ഷതയിൽയൂണിയൻ സംസ്ഥാനസിക്രട്ടറി
കെ. ടി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
സംഘടനാ റിപ്പോർട്ട് ജില്ലാ സിക്രട്ടറി സി. വി. ദാമോദരൻ. അവതരിപ്പിച്ചു.
കെ. കരുണാകരൻ,
കെ. രവീന്ദ്രൻ, ടെംപിൾ കോ. ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കമ്മറ്റിയംഗംടി.കെ.സുധി എന്നിവർ സംസാരിച്ചു
പി. ഗോപിനാഥ് സ്വാഗതവും
സുനിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!