കാട്ടാമ്പള്ളി പാലം മുതൽ കമ്പിൽ ടൗൺ വരെയുള്ള റോഡ് മെക്കാഡം ടാറിംങ് പ്രവൃത്തി ആരംഭിച്ചു.

Kannadiparamba online news

കാട്ടാമ്പള്ളി പാലം മുതൽ കമ്പിൽ ടൗൺ വരെയുള്ള റോഡ് ഓവറിലെ മെക്കാഡം ടാറിംങ് പ്രവൃത്തി ആരംഭിച്ചു. നിരവധി ആളുകളും യാത്രക്കാരും ആവശ്യപ്പെട്ട പ്രധാന കാര്യമായിരുന്നു കാട്ടാമ്പള്ളി പാലം – കമ്പിൽ റോഡ് ഓവർലേ ടാറിംങ് ചെയ്യുക എന്നത്. വളരെയധികം അപകടം നിറഞ്ഞ രീതിയിൽ കുണ്ടും കുഴിയായി ശോചനമായി കിടന്നിരുന്ന റോഡാണ് പ്രസ്തുത റോഡ്. കെ വി സുമേഷ് എംഎൽഎ നേരത്തെ തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരിട്ട് കാണുകയും ടാറിംങ് പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായി റോഡ് ഓവർലേ ടാറിംഗിനായി 2 കോടി 70 ലക്ഷം രൂപ മന്ത്രി അനുവദിക്കുകയും ചെയ്തു. പ്രവൃത്തി പൂർത്തിയാകുന്നതോടു കൂടി മണ്ഡലത്തിലെ ഒരു പ്രധാന പ്രശ്നത്തിനാണ് പരിഹാരമാകുന്നത് എന്ന കെ വി സുമേഷ് എംഎൽഎ പറഞ്ഞു. ഓവർ പ്രവർത്തി പൂർത്തിയാക്കി റിഫ്ലക്ടർ ലൈറ്റുകളും സൂചന ബോർഡുകളും സ്ഥാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!