വനിതാ ജയിലിൽ അക്രമം; രണ്ടു പേർക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂര്‍: വനിതാ ജയിലിൽ വെച്ച് സഹതടവുകാരിയെ മർദ്ദിച്ച രണ്ടു തടവുകാർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍, എം ഡി എം എ കേസിലെ പ്രതി ഷബ്ന എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വനിതാ ജയിലിലെ തടവുകാരി നൈജീരിയക്കാരി കാനേ സിംപോ ജൂലി(33)നെയാണ് ഇവരും ചേർന്ന് ആക്രമിച്ചത്.
24 ന് രാവിലെ 7.45 മണിക്കാണ് സംഭവം.
അക്രമത്തിൽ തടവുകാരിക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്നലെ
വനിതാ ജയില്‍ സൂപ്രണ്ടിന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ജയിൽ സൂപ്രണ്ട് ടൗണ്‍ പോലീസിൽ പരാതി നൽകിയത്. പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!