പയ്യന്നൂർ. ഇന്നോവകാറിൽ കടത്തുകയായിരുന്ന ഒന്നരലക്ഷം രൂപയിലധികം വിലവരുന്ന മാരക ലഹരിമരുന്നായ എംഡി എം എ യുമായി വിതരണക്കാരായ രണ്ടു പേരെ റൂറൽ ജില്ലാ പോലീസ് മേധാവി അനൂപ് പലിവാൽ ഐപിഎസിൻ്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടെ പയ്യന്നൂർ പോലീസ് പിടികൂടി.പരിയാരം ചുടലയിലെ കെ.മുഹമ്മദ് അഫ്രീദ് (24), തളിപ്പറമ്പ് സയ്യിദ് നഗറിലെ സി.മുഹമ്മദ് ദിൽഷാദ് (30) എന്നിവരെയാണ് പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ്കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.എ.ടോമി, ഗ്രേഡ് എസ്.ഐമാരായമനോജ് കുമാർ, ജോമി ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ, സിവിൽ പോലീസ് ഓഫീസർ ഷംസുദ്ദീൻ എന്നിവരടങ്ങിയ സംഘം ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പിടികൂടിയത്.ഇന്നലെ രാത്രി 7.30 മണിക്ക് കോത്തായി മുക്കിൽ വെച്ചാണ് രഹസ്യവിവരത്തെ തുടർന്ന് കെ. എൽ. 60. എസ്. 2298 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 41.250 ഗ്രാം എംഡി എം എ പിടികൂടിയത്.പോലീസ് വാഹനത്തിന് കൈ കാണിച്ചിട്ടും നിർത്താതെ അമിതവേഗതയിൽ ഓടിച്ചു പോയ കാർ പെരുമ്പയിൽ വെച്ച് ബൈക്കിലിടിക്കുകയും ഇതിനിടെ കാറിൽ നിന്നും ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും മറ്റേയാൾ കാറുമായി കോറോം റോഡ് വഴി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.ഒന്നാം പ്രതിയായ മുഹമ്മദ് അഫ്രീദ് മയക്കുമരുന്നു കേസിൽ സമീപകാലത്താണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. മയക്കുമരുന്ന് കടത്തും വിതരണവും വീണ്ടും തുടങ്ങിയുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നിരീക്ഷിച്ച് വരുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.
പ്രതികളിൽ നിന്നും 4 മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത പോലീസ് കാർ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

