മയ്യിൽ: സ്വിച്ച് ബോർഡിൽ നിന്ന് അബദ്ധത്തിൽ വൈദ്യുതാഘതമേറ്റ് യുവാവ് മരിച്ചു. ചെറുപഴശ്ശി എൽ.പി.സ്കൂളിനു സമീപത്തെ ചെറിയാണ്ടി അഭിജിത് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. കുഴഞ്ഞു വീണ ഉടൻ നാട്ടുകാർ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അച്ചൻ:സജീവൻ ഏച്ചൂർ
അമ്മ:ചെറിയാണ്ടി ഷീജ
സഹോദരി: അനാമിക. (വിദ്യാർഥിനി) മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് നിരന്തോട് വൈ എം.ആർ.സി. വായനശാലയിലും തുടർന്ന് ഏച്ചൂറിലെ വീട്ടിലും പൊതു ദർശനത്തിന് വെക്കും.സംസ്കാരം ഉച്ചക്ക് രണ്ടിന് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

