ചൂളിയാട്: ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവം 25 മുതൽ 28 വരെ ആഘോഷിക്കും. കളിയാട്ടത്തിനു മുന്നോടിയായി തിങ്കളാഴ്ച ഇന്ന് രാവിലെ പയ്യാവൂർ ശിവക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എത്തിച്ചു. വ്രതശുദ്ധിയോടെ കാൽനടയായാണ് ദീപവും തിരിയും കൊണ്ടുവന്നത് ഇന്ന്. വൈകീട്ട് അഞ്ചിനു പാവന്നൂർ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നു മുച്ചിലോട്ട് ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര.
ചൊവ്വാഴ്ച വൈകീട്ട് ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തോടെ കളിയാട്ടം തുടങ്ങും. രാത്രി പുലിയൂർകാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി തുടങ്ങിയ വിവിധ തെയ്യങ്ങളുടെ തോറ്റം. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, തെയ്യക്കോലങ്ങളും രാത്രി വിവിധ തെയ്യങ്ങളുടെ വെള്ളാട്ടും തോറ്റങ്ങളുമുണ്ടാകും. വെള്ളിയാഴ്ച രാവിലെ നരമ്പിൽ ഭഗവതിയുടെ തെയ്യക്കോലം. തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ കൊടിയിലത്തോറ്റവും കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ കോലങ്ങളുമുണ്ടാകും. ഉച്ചയ്ക്കു ഒരു മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി മുച്ചിലോട്ട് ഭഗവതിയുടെ ആറാടിക്കൽ ചടങ്ങോടെ കളിയാട്ട ഉത്സവം സമാപിക്കും. എല്ലാദിവസവും അന്നദാനവുമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

