കണ്ണൂർ പയ്യാമ്പലത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. നിരവധി തട്ടുകടകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി. ഭക്ഷ്യ യോഗ്യമല്ലാത്ത എണ്ണ കടികൾ അടക്കം ഐസ് ഇട്ട് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
പയ്യാമ്പലത്ത് എത്തുന്ന നിരവധി സഞ്ചരികൾ വൈകുന്നേരം ചായ കുടിക്കാൻ ആശ്രയിക്കുന്ന തട്ടുകടകൾ.. റീൽസുകളിൽ കാണുന്ന പോലെയല്ല പല തട്ടുകടകളിടെയും അവസ്ഥ..
തട്ടുകടകളിൽ പലയിടത്തും വൈദ്യുതിയില്ല.. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് ഐസ് ക്യൂബ് നിറച്ച പഴയ ഫ്രിഡ്ജിൽ.. ആക്രിക്കടയിൽ നിന്ന് വാങ്ങിയ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ ഐസ് ക്യൂബ് ഇട്ടാണ് ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചിരുന്നത്. പലയിടത്തും വൃത്തിഹീനമായ അന്തരീക്ഷം ആയിരുന്നു എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ബാക്കി വരുന്ന എണ്ണക്കടികൾ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസം ഉപയോഗിക്കുന്നത് ഈ രീതിയിൽ ആണെന്ന് കണ്ടെത്തി.
കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. പള്ളിക്കുന്ന് സോണൽ സീനിയർ പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർ രാധാമണി, ഹംസ, ജയമോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

