ഓട്ടോക്കാരൻ്റെ കഥ പറഞ്ഞ് ‘റെഡ് ടാപ്പ് ‘

Kannadiparamba online news

  • അഭിനയിച്ചത് മുഴുവൻ കണ്ണാടിപ്പറമ്പ് സ്വദേശികളായ സാധാരണക്കാർ

മയ്യിൽ:ഐൻ ക്രിയേഷന്റെ ബാനറിൽ അദ്നാൻ കെപി യുടെ കഥയിൽ സാബിദ് നവാസ് ന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്ത് ഇറങ്ങുന്ന ‘ റെഡ് ടാപ്പ് ‘ എന്ന ഷോർട്ട് ഫിലിം നാളെ വൈകിട്ട് 7:00 മണിക്ക് ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ് എന്ന യൂട്യൂബ് ചാനലിലൂടെ നാളെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു… ചിത്രം ഓഫീഷ്യൽ റിലീസ് നടൻ ആസിഫ് അലി, അരുൺ നാരായൺ, രഞ്ജിത്ത് ശേഖർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ചാനൽകളിലൂടെ നിർവഹിക്കും…

ജീവിത പ്രാരാബ്ധങ്ങളിലൂടെ കടന്ന് പോകുന്ന അലി എന്ന ഒരു ഓട്ടോ ഡ്രൈവറുടെ ജീവിതത്തിൽ അപ്രതീക്ഷമായി സംഭവിക്കുന്ന ചില പ്രശ്നങ്ങളും അതിന് ബാക്കിയായി നടക്കുന്ന സംഭവ വികാസങ്ങളിലൂടെയും കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ ശശിധരൻ ചാലക്കുന്നു, ശ്രീലേഷ് ബാലകൃഷ്ണൻ, കാർത്തിക് കിഷോർ, നന്ദന സുജിത്ത്, അനൂപ് കമ്പ്രത്ത് തുടങ്ങിയവരോടൊപ്പം സാധാരണകാരിൽ സാധാരണക്കാരായ കണ്ണാടിപറമ്പ് പരിസരങ്ങളിലെ ഒരുപിടി പുതിയ കലാകന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . ചിത്രത്തിന്റെ ഭൂരിഭാഗവും പുല്ലുപ്ലി കണ്ണാടിപറമ്പ് പ്രദേശങ്ങളിൽ ചിത്രീകരിചിരിക്കുന്നത് .

ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ബുധനായ്ച്ച കണ്ണൂർ സവിത തിയേറ്ററിൽ വെച്ച് നടക്കുകയും കണ്ടവർ ഒക്കെയും മികച്ച അഭിപ്രായങ്ങളും അറിയിച്ചിട്ടുണ്ട്…

ചിത്രത്തിന്റെ ഛായാഗ്രഹണം : റിജിൽ കാഞ്ഞിരങ്ങാട് , ചിത്രസംയോജനം: ആദി ശങ്കർ , സംഗീതം: ഇഷാക് ഇബ്രാഹിം, എംഎസ് തുരഭി, ഫാദർ ലിനോ പുത്തൻവീട്ടിൽ, പശ്ചാത്തല സംഗീതം: ഇഷാക് ഇബ്രാഹിം, എംഎസ് തുരഭി തുടങ്ങിയവരാണ് നിർവ്വഹിച്ചിട്ടുള്ളത്…

ടൈറ്റിൽ ഡിസൈൻ : അശ്വിൻ കണ്ണിയറക്കൽ, ചീഫ് അസ്സോ സംവിധായകർ: വിമൽ രാജ് , ശ്രീലേഷ് ബാലകൃഷ്ണൻ, വരികൾ: രാ രാ, സാബിദ് നവാസ്, പ്രോജക്റ്റ് ഡിസൈനർ: സഹദ് സാജിദ് , കലാ സംവിധാനം: അമീൻ ഏവിസി, സഹ സംവിധാനം: ജോയ് തോമസ്, നവാസ് പള്ളിക്കൽ, ഓഡിയോഗ്രാഫി: ഡെൻസൺ ഡൊമിനിക്, ഡബ്ബിംഗ്: R മീഡിയ കണ്ണൂർ, ജനനി ഓഡിയോസ് കണ്ണൂർ, പ്രൊഡക്ഷൻ മാനേജർ: അജു നാസർ, ലൊക്കേഷൻ മാനേജർ: ഷുഹൈബ് , പബ്ലിസിറ്റി പോസ്റ്റർസ്: പ്രൈം ഡിസൈൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളത്..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!