കണ്ണൂർ: കുട്ടികളുടെ പ്രസിദ്ധീകരണം വില്ക്കാൻ വീട്ടിലെത്തിയ 22കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വില്ലേജ് ഓഫിസർക്ക് 10 വർഷം തടവും 20,000 രൂപ പിഴയും.
പിഴയടച്ചില്ലെങ്കില്‍ നാല് മാസംകൂടി ശിക്ഷ അനുഭവിക്കണം. കണ്ണൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്. പുഴാതി വില്ലേജ് ഓഫിസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണനെയാണ് ശിക്ഷിച്ചത്.
2021 ഫെബ്രുവരിയില്‍, കണ്ണൂരിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാഗസിൻ വില്പന നടത്തുന്നതിന് വീട്ടിലെത്തിയപ്പോഴാണ് സംഭവം.
വീട്ടില്‍ അമ്മയുണ്ടെന്ന വ്യാജേന വീടിന്റെ സെൻട്രല്‍ ഹാളിലേക്ക് ക്ഷണിച്ച് ഗൂഗ്ള്‍ പേ ചെയ്യുകയും യു.പി.ഐ നമ്ബർ എഴുതുന്ന സമയം പരാതിക്കാരിയെ പിടിച്ചുവലിച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നുമാണ് കേസ്.
കണ്ണൂർ വനിത സെല്‍ ഇൻസ്പെക്ടറായിരുന്ന പി. കമലാക്ഷിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രീതകുമാരി ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

