കണ്ണൂർ .സ്ഥാപനത്തിൽ നിന്നും കൃത്രിമ രേഖ ചമച്ച് സാധനങ്ങൾ സപ്ലൈ ചെയ്യുന്നവർക്കും മറ്റും നൽകേണ്ട ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വഞ്ചിച്ച ജീവനക്കാരൻ പിടിയിൽ.
കണ്ണോത്തും ചാലിലെ ഫേസിറ്റ് സ്ഥാപനത്തിലെ അക്കൗണ്ട് ആയിരുന്ന മലപ്പട്ടം അടിച്ചേരിയിലെ കെ.ഗിരീഷിനെ(32)യാണ്
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.സ്ഥാപനത്തിൻ്റെ
പാർട്ണർ താണ പേൾ ഹൗസിലെ എം.എ.ഫലീലിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.
.2021 മുതൽ 2024 വരെയുള്ള കാലയളവിൽ സ്ഥപനത്തിലേക്ക് സാധനം സപ്ലൈ ചെയ്യുന്നവർക്കും ബിൽഡിംഗ് ഉടമക്കും ബാങ്ക് മുഖാന്തിരം നൽകേണ്ട തുക തെറ്റിദ്ധരിപ്പിച്ച് അയക്കുന്നതിന് പകരം 42, 36,482 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും സ്ഥപനത്തിലെ കമ്പ്യൂട്ടറിലും രേഖകളിലും കൃത്രിമത്വം നടത്തിയും വ്യാജ ജി എസ് ടി ഐഡി ഉണ്ടാക്കിസ്ഥാപനത്തെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

