പയ്യന്നൂർ. പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്.യു-എസ്എഫ്‌ഐ സംഘര്‍ഷം.മൂന്ന് പേര്‍ ആശുപത്രിയില്‍.
സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് അരുണ്‍ ആലയില്‍, കെ എസ് യു ജില്ലാ സെക്രട്ടറി ആത്മജ നാരായണന്‍,എന്നിവര്‍ക്കാണ് പരിക്കേറ്റത്..ഇവരെ പയ്യന്നൂര്‍ സബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അശ്വിൻ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.ആക്രമണത്തിന് പിന്നില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കളാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.പയ്യന്നൂര്‍ കണ്ടോത്ത് വെച്ച് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സമീപത്ത് നടന്ന കളിയാട്ട മഹോത്സവത്തിന് പോയി മടങ്ങിവരുന്നതിനിടെയാണ് തങ്ങളെ അക്രമിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്.യു നേതാക്കള്‍ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

