അഴീക്കോട് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. ആയനിവയലിലെ പി.വി നോദ്കുമാറിനാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ് ഗുരുത രമായി പരിക്കേറ്റ വിനോദ് കുമാറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 7.30-ഓടെ വൻകുളത്തുവയലിലാണ് സംഭവം. അഴീക്കോട് കോലിയോട്ട് പുതിയ പുരയിൽ അബ്ദുൾ ജബ്ബാർ എന്ന കൊല്ലം ജബ്ബാറാണ് പ്രതി. മരംമുറി ജോലിചെയ്യുന്ന ഇവർ തമ്മിൽ പണം സംബന്ധിച്ച വാക്‌തർക്കമുണ്ടാകുകയും അക്രമത്തിൽ കലാശിക്കുകയും ചെയ്തതായി പോലീസ് പറ യുന്നു.
സംഭവത്തിന് ശേഷം പ്രതി നാടുവിട്ടെങ്കിലും എ.എസ്.പി. കാർത്തിക്, വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷ്, എസ്.ഐ. ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചലിൽ രാത്രി വൈകിയോടെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയീൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

