ഇരിക്കൂർ.പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതി യിൽ നിന്നും പണം കൈപ്പറ്റി വഞ്ചിച്ച മൂന്നു പേർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തു.ഇരിക്കൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെയുവതിയുടെ പരാതിയിലാണ് സീഡ് കോഓഡിനേറ്റർ പെരുമണ്ണ് സ്വദേശിനി രമ, സീഡ് ജില്ലപ്രസിഡണ്ട് മയ്യിൽ കണ്ടക്കൈയിലെ രാജാമണി ,സീഡ് പ്രൊപ്പറേറ്റർ ഇടുക്കി തൊടുപുഴയിലെ അനന്തു കൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്.കഴിഞ്ഞവർഷം ജൂലായ് എട്ടിന് പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ പറഞ്ഞ അക്കൗണ്ടിലേക്ക് പരാതിക്കാരിയിൽ നിന്നും 60,000 രൂപ കൈപ്പറ്റിയശേഷം സ്കൂട്ടറോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.ഇത്തരത്തിൽ പ്രതികൾ സുഹൃത്തുക്കളേയുംനാട്ടുകാരായ മറ്റ് നിരവധി പേരോടും പണം വാങ്ങി വഞ്ചിച്ചതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

