വിജിലൻസ് റെയ്ഡ് നടത്തി

Kannadiparamba online news

കണ്ണൂർ. കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ ഓഫീസിലും വീട്ടിലും വിജിലൻസ് റെയ്ഡ്. കോൺഗ്രസ് നേതാവും കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ ചാലാട് ഭാനു റോഡിലുള്ള വീട്ടിലും ഓഫീസിലു മാണ് വിജിലൻസ് ഇൻസ്പെക്ടർ കെ. രമേശിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെ 7.30 മണിക്ക്ഓഫീസിലും അതിനു ശേഷമാണ് വീട്ടിലും റെയ്ഡ് നടത്തിയത്. മൂന്ന് മണിക്കൂറോളം റെയ്ഡ് നടന്നു. അനധികൃത സ്വത്ത് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ചില കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!