മയ്യില്‍: പുകുതി വിലക്ക് സ്കൂട്ടര്‍ വിതരണമെന്നറിയിച്ച് നിരവധിപേരില്‍ നിന്ന് പണം തട്ടിപ്പ് നടത്തിയ ഇരിക്കൂര്‍ ബ്ലോക്ക് സീഡ് സൊസൈറ്റിയുടെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. ശ്രീകണ്ഠാപുരം കണിയാര് വയലിലെ ഓഫീസാണ് മയ്യില്‍ ഇന്‍സ്പെക്ടര്‍ പി.സി. സഞ്ജയ്കുമാറും സംഘവും പരിശോധിച്ചത്. ബില്ലുകള്‍, രസീതുകള്‍, മുദ്രകടലാസുകള്‍, സീലുകള്‍, നോട്ടീസുകള്‍, അപേക്ഷാ ഫോറങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. കെട്ടിട ഉടമ എത്തിച്ച താക്കോലുപയോഗിച്ചാണ് ഓഫീസ് തുറന്നത്. മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ കെട്ടിടം തുറക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് രേഖപ്പെടുത്തി സീല്‍ ചെയ്യുകയും ചെയ്തു. ഓഫീസ് മാനേജര്‍ പി.രാജമണിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണങ്ങള്‍ വ്യാപിപ്പിച്ചതായും അടുത്ത ദിവസങ്ങളില്‍ നിര്‍ണായക നടപടികളുണ്ടാകുമെന്നുമാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. സംഘത്തില്‍ എസ്.ഐ. മനോജ്, എ.എസ്.ഐ.ഷനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.രമേശന്, വിജില്‍, സുജന എന്നിവരുമുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

