ഇ.അഹമദ് സ്മൃതി യാത്ര ഒരു തുടക്കം മാത്രം: അഡ്വ അബ്ദുൽ കരീം ചേലേരി

Kannadiparamba online news

കണ്ണൂർ സിറ്റി: ഇ. അഹമദ് സാഹിബിൻ്റെ ജീവിത സന്ദർഭങ്ങളും, കണ്ണൂർ സിറ്റിയുടെ പൈതൃകങ്ങളെയും അറിഞ്ഞു കൊണ്ടുള്ള ഈ പൈതൃക യാത്ര ഒരു തുടക്കം മാത്രമാണെന്നും മഹത്തായ പാരമ്പര്യങ്ങളും സാംസ്കാരിക പൈതൃകങ്ങളും ഉൾകൊള്ളുന്ന ഈ പ്രദേശത്തിൻ്റെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കുന്നതിന് മുസ്‌ലിം ലീഗ് പ്രസ്ഥാനവും ഇ അഹമദ് ഫൗണ്ടേഷനും ഭാവിയിൽ ഗവേഷണ പരമായ പ്രവർത്തനങ്ങൾ രൂപം നൽകുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽകരീം ചേലേരി അഭിപ്രായപ്പെട്ടു.

പൈതൃക യാത്ര അഹമദ് സാഹിബ് ജനിച്ചുവളർന്ന എടപ്പകത്ത് തറവാട്ടിലെത്തിയ സന്ദർഭത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഹമദ് സാഹിബിനെ കുറിച്ചുള്ള ഓർമ്മകൾ കൂടി അദ്ദേഹം കൂട്ടിച്ചേർക്കാൻ ശ്രമിച്ചെങ്കിലും കണഠമിടറി വാക്കുകൾ കിട്ടാതെ വിതുമ്പി.

ചുമരുകളിൽ അഹമദ് സാഹിബിൻ്റെ ജീവിത സന്ദർഭങ്ങളെ ചിത്രങ്ങൾ, നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴക്കമുള്ള ആ മാളികവീടിന്റെ ഒന്നാം നിലയിൽ മരക്കോണിപ്പടികൾ കയറി അഡ്വ. അബ്ദുൽ കരിം ചേലേരിയുടെ നേതൃത്വത്തിൽ പൈതൃകസ്നേഹികൾ കയറിച്ചെന്നു. സാമാന്യം വലിയ ഒരു ഹാൾ, പഴക്കം ചെന്ന വട്ടമേശ, നീളമുള്ള മരക്കസേരയിലിരുന്ന് മുതിർന്ന പ്രവർത്തകർ ഇ അഹമദ് സാഹിബിനെക്കുറിച്ച് ഓർമകൾ പങ്കു വെച്ചു.

എടപ്പകത്ത് അബ്ദുൽ സലാം, മുഹമ്മദ് ഫാറൂഖ്, അബ്ദുൽ റഷീദ് എന്നിവർ ഹെറിറ്റേജ് യാത്രയിൽ എത്തിയവരെ തറവാട്ടിലേക്ക് സ്വീകരിച്ചു.

മുസ്ലിംലീഗ് പ്രസ്ഥാനത്തെ ലോകത്തിന് പരിചയപ്പെടുത്തിയ അഹമദ് സാഹിബിനെ ഓർക്കുന്ന ഹെറിറ്റേജ് വാക്ക് പരിപാടിയിൽ മുൻ കൂട്ടി സമ്മേളനത്തിന് റെജിസ്റ്റർ ചെയ്ത നൂറ് പ്രതിനിധികൾക്ക് പുറമെ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

കണ്ണൂർ സിറ്റിയിൽ നിന്നുള്ള എം.എസ്. എഫ് , യൂത്ത് ലീഗ്, വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ളവർ മൂന്ന് മണിക്കൂർ നീണ്ട പൈതൃക യാത്രക്ക് സജീവമായ ആതിഥേയത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!