കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാരപ്പന് ഇന്ന് നെയ്യാട്ടം

Kannadiparamba online news


കണ്ണാടിപ്പറമ്പ്:കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്റെ നാലാം ദിനമായ ഇന്ന് ( 5.2.25 ബുധൻ) ഉച്ചയ്ക്ക് ചാലോട് , നാറാത്ത്, കൊള ചേരി എന്നീ നെയ്യമൃത് മഠങ്ങളിൽ നിന്നും വ്രതാനുഷ്ഠാനങ്ങളോടെ നെയ്യമൃത് എഴുന്നെള്ളത്ത് നടക്കും. വൈകു: 6 ന് ദീപാരാധനയ്ക്ക്‌ ശേഷം തായമ്പക 7 ന് തെരു കലാ കൂട്ടായ്മയുടെ കലാപരിപാടികൾ രാത്രി 11 ന് ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം നടക്കും.
മഹോത്സവ ദിനമായ നാളെ ( വ്യാഴാഴ്ച) രാവിലെ 10 ന് കാഞ്ഞിരോട് പുറവൂർ ലക്ഷ്മീനരസിംഹ സ്വാമി ക്ഷേത്ര മാതൃ സമിതിയുടെ ഭജനാമൃതം, വടക്കേ കാവിൽ കലശം,12 മുതൽ പ്രസാദ ഊട്ട്, വൈകു 4 ന് തായമ്പക, ശ്രീഭൂതബലി, തിടമ്പുനൃത്തം, കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർ കൂത്ത്, ശ്രീധർമ്മശാസ്താക്ഷേത്രത്തിലേക്കെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, തായമ്പക, തിരു നൃത്തത്തോടെ ഊട്ടുത്സവത്തിന് സമാപനമാവും..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!