കണ്ണാടിപ്പറമ്പ: ‘കണ്ണാടിപ്പറമ്പ ഓൺലൈൻ ന്യൂസി’ന്റെ ഇടപെടലിൽ യുവാവിന്റെ കാണാതായ പേഴ്‌സ് തിരിച്ചുകിട്ടി. ചേലേരി അമ്പലത്തിനു സമീപം താമസിക്കുന്ന കർഷകനായ പ്രഭാകരന് ആണ് പേഴ്സ് ലഭിച്ചത്. തുടർന്ന് അദ്ദേഹവും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഉടമസ്ഥന് പേഴ്‌സ് തിരികെനൽകുകയായിരുന്നു. പേഴ്‌സിൽ പണവും ആധാർ കാർഡും മറ്റു രേഖകളും ഉണ്ടായിരുന്നു. മാണിയൂർ – കണ്ണാടിപ്പറമ്പ് റോഡ് വഴിയുള്ള യാത്രയ്ക്കിടെയാണ് യുവാവിന്റെ പേഴ്‌സ് നഷ്ടമായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

