പാമ്പുരുത്തി ഉറൂസിന് കൊടിയേറി..

Kannadiparamba online news

ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിന് സയ്യിദ് ഉമർ കോയ തങ്ങൾ മാട്ടൂൽ സിയാറത്തിനും പതാക ഉയർത്തലിനും നേതൃത്വം നൽകിക്കൊണ്ട് തുടക്കം കുറിച്ചു മഹല്ല് ഖത്തീബ് ശിഹാബുദീൻ ദാരിമി കച്ചേരിപ്പറമ്പ്,മഹല്ല് പ്രസിഡണ്ട് എം എം അമീർ ദാരിമി,ഉപദേശക സമിതി അംഗം എം മമ്മു മാസ്റ്റർ, മഹല്ല് ജനറൽ സെക്രട്ടറി എം അബ്ദുസ്സലാം തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സുന്നീ മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ കെ അബ്ദുൽബാഖി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും തുടർന്ന് പാമ്പുരുത്തി തഅലീമുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദഫ് പ്രദർശനം നടക്കും മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ദാരിമി പ്രഭാഷണവും മുഹമ്മദലി ദാരിമി പാമ്പരുത്തി മുഖ്യപ്രഭാഷണവും നടത്തും രണ്ടാം ദിവസമായ ശനി നാളെ രാത്രി 8 മണിക്ക് ദഫ് മുട്ട് പ്രദർശനവും തുടർന്ന് ജില്ലാതല മാഷപ്പ് മത്സരവും നടക്കും സമാപന ദിവസമായ ഞായർ രാവിലെ 11.30 മൗലിദ് പാരായണവും തുടർന്ന് അന്നദാനവും നടക്കും രാത്രി 8 മണിക്ക് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങളുടെ അനുഗ്രഹ പ്രഭാഷണവും തുടർന്ന് മൻസൂർ പുത്തനത്താണി ആന്റ് ടീം അവതരിപ്പിക്കുന്ന അനുരാഗ സദസ്സ് നടക്കും സമാപന കൂട്ടുപ്രാർത്ഥനക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!