കണ്ണൂർ: മട്ടന്നൂരിൽ ആംബുലൻസിന് വഴി നൽകാതെ കാർ തടസം നിന്നതിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന മട്ടന്നൂർ സ്വദേശി റുക്കിയ ( 61) ആണ് മരിച്ചത്.
മട്ടന്നൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന ആംബുലൻസിനെയാണ് കാർ വഴിമുടക്കിയത്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശ്ശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് കാർ സൈഡ് നൽകാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഹൃദയഘതമുണ്ടായ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആംബുലൻസിന് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നവർ ഓർക്കുക, ഓരോ നിമിഷവും വിലപ്പെട്ടതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

