അക്ഷരത്തെ ആയുധമാക്കി മാനവികത വളർത്തണം:കെ വി മോഹൻ കുമാർ

Kannadiparamba online news


മയ്യിൽ:അക്ഷരം മാനവികത വളർത്താനുള്ള ആയുധമാണെന്ന് നവോത്ഥാന പ്രവർത്തകർ അക്ഷരങ്ങളിലൂടെയാണ് വിപ്ലവം സൃഷ്ടിച്ചിട്ടുള്ളത് എന്നും നോവലിസ്റ്റ് കെ വി മോഹൻ കുമാർ പറഞ്ഞു. ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റ നേതൃത്വത്തില്‍ നടന്നു വരുന്ന ഇടൂഴി നവരാത്രിസാംസ്കാരികോത്സം-രണ്ടാം ദിവസം നടന്ന സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ ഡോ.ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ഐ ഉമേഷ് നമ്പൂതിരി സ്വാഗതവും, ഇ.പി.രാജന്‍, .കെ.ബാലകൃഷ്ണന്‍,ഡോ പി.വി. ധന്യ എന്നിവർ സംസാരിച്ചു. ചടങ്ങില്‍ നെല്‍കൃഷി രംഗത്ത് വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മയ്യില്‍ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിക്കുള്ള ആദരവ് സമര്‍പ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. എട്ടിന് വൈകീട്ട് അറിന് സൗഹൃദ സദസും, ശരൺ അപ്പു നയിക്കുന്ന ഹാര്‍മോണിയോത്സവവും മറ്റ് വിവിധ കലാപരിപാടികളും നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!