അധ്യാപകനെതിരെ പോക്സോ കേസ്

Kannadiparamba online news

മയ്യിൽ. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം അധ്യാപകനെതിരെ പോക്സോ കേസ്. സ്കൂൾ അധ്യാപകൻ ഇരിക്കൂർ സ്വദേശിക്കെതിരെയാണ് പോക്സോ നിയമപ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 24 ന് ഉച്ചക്കാണ് പരാതിക്കാസ്പദമായ സംഭവം. മയ്യിൽ സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ 11 വയസുകാരിയെയാണ് അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി വീട്ടിൽ വിവരം പറയുകയും ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ വിവരമറിയിച്ചതിനെ തുടർന്ന് പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ഇൻസ്പെക്ടർ പി. സി. സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!